Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു. ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുചീകരണം പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു .

വൈസ് പ്രസിഡൻറ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ജോർജുകുട്ടി വിളക്കുന്നൽ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, ബിന്ദു ജോർജ്, റീന സാബു,റോസിലി മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ കേന്ദ്രത്തിലെ ജെ എച്ച് ഐ മാരായ ജോബി , അബ്ദുൽ ഗഫൂർ , സിജോയ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ എന്നിവർ നേതൃത്വം നൽകി.

ഹരിത കർമ്മ സേനാംഗങ്ങൾ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ , കുടുംബശ്രീ പ്രവർത്തകർ , വ്യാപാരികൾ , വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ വിളംബര റാലിയിലും തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും സംബന്ധിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലജന്യ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും പടർന്നു പിടിക്കാനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതിൻ്റെ മുന്നോരുക്കമായ് മെയ് 7 മുതൽ 13ാം തീയതി വരെ നടത്തുന്ന ശുചിത്വ വാരാഘോഷ പരിപാടികളിൽ ഏവരും പങ്കെടുക്കുകയും അവനവന്റെ വീടും പരിസരവും പൊതുവിടങ്ങളും ശുചിയാക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യേണ്ടതാണെന്നും വാർഡ്തല സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണം എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Related Articles

Leave a Reply

Back to top button