Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി വനജ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന റിയാനസ് സുബൈർ മുന്നണി ധാരണ പ്രകാരം രാജി വെച്ച് ഒഴിവിനെ തുടർന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മൂന്നാം വാർഡ് ചെമ്പുകടവ് മെമ്പർ വനജ വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ 5 അംഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വനജാ വിജയന് മുന്ന് വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റീന സാബുവിന് രണ്ട് വോട്ടുകളും ലഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്ന റിട്ടേണിംഗ് ഓഫീസർ കോടഞ്ചേരി സബ് രജിസ്റ്റർ എ.വി ഗിരീഷ് കുമാർ , അസിസ്റ്റൻറ് രജിസ്റ്ററും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സീനത്ത് കെ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് ഗ്രാമപഞ്ചായത്ത് ഹോളിൽ ചേർന്ന് സർവ്വകക്ഷി അനുമോദന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശംസകൾ അറിയിച്ചു. തുടർന്ന് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നൽ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ , ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ എം ബഷീർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , റിയാനസ് സുബൈർ , വാസുദേവൻ ഞാറ്റുകാലയിൽ ,ഷാജി മുട്ടത്ത് ,ജമീലാ അസീസ് , യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് , മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ ,ബേബിച്ചൻ ചെമ്പുകടവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ നിയുക്ത ക്ഷേമകാര്യ ചെയർപേഴ്സൺ വനജ വിജയൻ ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ വിവിധ ജനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നും നാട് ഇതുവരെ നൽകിയ പിന്തുണയ്ക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു ഗ്രാമപഞ്ചായത്ത് ഭരണസമതിയോട് ചേർന്ന് നിന്നുകൊണ്ട് ജനോപകാരപ്രദമായ രീതിയിൽ തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിർവഹിക്കും എന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ നന്ദി അർപ്പിച്ചു ദേശീയ ഗാനത്തോട് കൂടി അനുമോദന ചടങ്ങുകൾ അവസാനിച്ചു.

Related Articles

Leave a Reply

Back to top button