Kodiyathur

റോഡിലെ അപകട പരമ്പര പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി

കൊടിയത്തൂർ: മണാശ്ശേരി – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിനു ശേഷം കൊടിയത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ മുമ്പിലായി പാലകോട്ടുപറമ്പിൽ റോഡിലെ അപകട പരമ്പരക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ടീച്ചറുടെ നേതൃത്വത്തിൽ നിവേദനം നൽകി.

മണാശ്ശേരി – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിനു ശേഷം കൊടിയത്തൂർ പാലാട്ടു പറമ്പിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കാനും അപകട സൂചന ബോർഡുകൾ, സോളാർ റോഡ് സ്റ്റഡ്സ്ഥാ പിക്കാനും ആവിശ്യപ്പെട്ട് കൊണ്ടാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഡെപ്യൂട്ടി
എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കണ്ട് നിവേദനം നൽകിയതും കെ.ആർ എഫ്.ബി എഞ്ചിനീയർമാരുമായും ചർച്ചനടത്തുകയും ചെയ്തു.

വേഗം തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.പി ജുമൈല, കെ.വി നിയാസ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button