Pullurampara
കായിക മാധ്യമ പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെന്നിന്

പുല്ലൂരാംപാറ: കേരള സ്പോർട്സ് കൗൺസിലിന്റെ 2025–26 വർഷത്തെ കായിക മാധ്യമ പുരസ്കാരങ്ങളിൽ മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെൻ നേടി. 50,000 രൂപയാണ് പുരസ്കാരത്തുക.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ സീനിയർ റിപ്പോർട്ടറായ അജയ് ബെന്നിന് കേരളത്തിലെ കായിക താരങ്ങളുടെ ജീവിതവും നേട്ടങ്ങളും അവതരിപ്പിച്ച ലേഖനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.







