Koodaranji

വനിതാ ശിശു വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആയുഷ് ആയുർവേദ വകുപ്പും സംയുക്തമായി കൂടരഞ്ഞിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവിന്ദ്രൻ അധ്യക്ഷത വഹിച്ചു.

കൂടരഞ്ഞി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ദിയ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറുവയസ്സുവരെയുള്ള കുട്ടികൾ, വയോജനങ്ങൾ എന്നിവർക്ക് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അനീമിയ, നല്ല ആരോഗ്യ ശീലങ്ങൾ, ഭക്ഷണ ക്രമങ്ങൾ എന്നിവയെ കുറിച്ചും വിശദമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ക്യാമ്പിൽ പങ്കെടുത്ത 60ഓളം ആളുകൾക്ക് പരിശോധനയ്ക്ക് ശേഷം ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മരുന്നുകൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button