Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തി പഞ്ചായത്ത് നിർമ്മിച്ച ക്രിമിറ്റോറിയം ഉൽഘാടന ചടങ്ങിൽ ബ്ലോക്ക് മെമ്പറെ മാറ്റി നിർത്തുകയും, പ്രസ്തുത ഫണ്ടിന്റെ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കാതെ രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം.

പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ തെറ്റ് തിരുത്താൻ തയാറാവണമെന്നും അല്ലാത്ത പക്ഷം പ്രതീകാത്മക ഉൽഘാടനം ഉൾപ്പടെ മറ്റു കാര്യങ്ങൾക് യൂത്ത് കോണ്ഗ്രസ് നേതൃത്വം കൊടുക്കുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. പി സിജു, ടി എൻ സുരേഷ്, രതീഷ് ആന്റണി, ജിഷാദ് വല്ലക്കാടൻ, സുബിൻ തയ്യിൽ, ജിതിൻ പല്ലാട്ട്, ലിബിൻ മണ്ണുംപിളാക്കിൽ, അജ്മൽ യു സി, ഹാരിസ് അമ്പാളി, ബിജു എണ്ണർമണ്ണിൽ, ഷാജി പയ്യടി എന്നിവർ നേതൃത്വം സംസാരിച്ചു.

Related Articles

Leave a Reply

Back to top button