Thiruvambady
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം: മെഗാ തിരുവാതിര സംഘടിപ്പിച്ചു

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം 1270-ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മെഗാ തിരുവാതിര സംഘടിപ്പിച്ചു.
മെഗാ തിരുവാതിരയെ തുടർന്ന് നടന്ന ആചാര്യ സദസ്സിൽ മാതാ ഗുരു ചൈതന്യമയി മുഘ്യപ്രഭാഷണം നടത്തി. തുടർന്ന് കോഴിക്കോട് ശ്രീരാഗം ഓർക്കസ്ട്ര ഒരുക്കിയ ഗാനമേളയും അരങ്ങേറി.







