Mukkam

കി​ണ​റ്റി​ല്‍ വീ​ണ പോ​ത്തി​നെ അ​ഗ്നിര​ക്ഷാ സേ​ന‌ ര​ക്ഷ​പ്പെ​ടു​ത്തി

മു​ക്കം: ആ​ൾമ​റ​യി​ല്ലാ​ത്ത കി​ണ​റി​ൽ വീ​ണ പോ​ത്തി​നെ അ​ഗ്നിര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.​ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി ചെ​ട്ട്യാ​ൻ തൊ​ടി​ക​യി​ൽ പ്ര​വീ​ണി​ന്‍റെ ഒ​ന്ന​ര ക്വി​ന്‍റ​ൽ തൂ​ക്കം​വ​രു​ന്ന പോ​ത്താ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. പു​ല​ർ​ച്ചെയാണ് കെ​ട്ട​ഴി​ഞ്ഞ് ആ​ൾ മ​റ​യി​ല്ലാ​ത്ത​തും ഇ​ടു​ങ്ങി​യ​തു​മാ​യ ഒ​രാ​ൾ വെ​ള്ള​മു​ള്ള കി​ണ​റി​ൽ പോ​ത്ത് വീ​ണ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ക്കം അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്നും അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ സം​ഘം റെ​സ്ക്യൂ ഹോ​സി​ൽ​ബ​ന്ധി​ച്ച് അ​തിസാ​ഹ​സി​ക​മാ​യാ​ണ് പോ​ത്തി​നെ പു​റ​ത്തെ​ടു​ത്ത​ത്.​

സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എം.​സി. മ​നോ​ജ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​സ്.​സി​ബി, എം.​ഷൈ​ബി​ൻ, കെ.​എം. അ​ഖി​ൽ, പി.​കെ.​മ​നു പ്ര​സാ​ദ് , ഹോം​ഗാ​ർ​ഡ് ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Leave a Reply

Back to top button