Thiruvambady
ഇന്റർനാഷണൽ ഫുട്ബോൾ ടൂർമെൻ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി തിരുവമ്പാടി സേക്രർട്ട് ഹാർട്ട് യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഐമൻ

തിരുവമ്പാടി: തിരുവമ്പാടി സേക്രർട്ട് ഹാർട്ട് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഐമൻ ഇന്റർനാഷണൽ ഫുട്ബോൾ ടൂർമെൻ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. എ.സി മിലാൻ കേരള ഫുട്ബോൾ അക്കാദമിയുടെ കോഴിക്കോട് ക്യാമ്പിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ മുഹമ്മദ് ഐമൻ പങ്കെടുക്കും.
സ്കൂൾ ഫുട്ബോൾ ടീമിൽ അംഗമായും കോസ്മോസ് ഫുട്ബോൾ അക്കാദമിയിൽ നിന്നുമാണ് മുഹമ്മദ് ഐമൻ കളി പഠിച്ചു തുടങ്ങിയത്. ചോലയ്ക്കൽ അയൂബിൻ്റെ മകനാണ് മുഹമ്മദ് ഐമൻ.







