Thiruvambady
തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം സമാപിച്ചു

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിച്ചു. സമാപന ദിവസമായ ഇന്നലെ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്ന ഘോഷയാത്രയും ആറാട്ട് മഹോത്സവവും ആകാശ വിസ്മയവും നടന്നു.
ആറാട്ട് വരവേൽപ്പ്, മംഗളപൂജ എന്നീ ചടങ്ങുകളോടെ കൊടിയിറങ്ങിയ മഹോത്സവത്തിന് ബാബു കെ പൈക്കാട്ടിൽ, ഗിരി പാമ്പനാൽ, പി.എ ശ്രീധരൻ, വി.കെ സുരേന്ദ്രൻ, സി.ജി ഭാസി, ശശിധരൻ ചുള്ളിക്കാട്ട് എന്നിവർ നേതൃത്വം നൽകി.







