Kodanchery

കോടഞ്ചേരി കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ 4 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയ കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേഴ്സി കായിത്തറ, ചെറിയാൻ വാമറ്റത്തിൽ, റോഡ് കമ്മിറ്റി ഭാരവാഹികളായ ജോൺസൺ കുന്നുംപുറത്ത്, കെന്നർലി വാമറ്റത്തിൽ, ജോൺസൺ പുലിമലയിൽ, വാർഡ് വികസന സമിതി അംഗങ്ങളായ ജോയി മോളെകുന്നേൽ, നിഷാന്ത് പാറമല മറ്റു പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button