Kodanchery

യുവാവ് കയത്തിൽ മുങ്ങി മരിച്ചു

കോടഞ്ചേരി: നാരങ്ങത്തോട് പതംങ്കയത്ത് പുഴയിൽ മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി കാവന്നൂർ സ്വദേശി സൽമാൻ (24) കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ വിദ്യാത്ഥിയാണ്. സഹപാഠികളായ ആറു പേരാണ് ജീപ്പിൽ നാരങ്ങാത്തോട് എത്തിയത്.

ഒന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ ഇവരിൽ 5 പേർ കരക്ക് കയറി, ആദ്യം കരക്ക് കയറാതിരുന്ന സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഇതോടെ 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്. നിരവധി സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ പഞ്ചായത്തും പൊതു ജനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷത്തിൽ മൂന്ന് അപകടങ്ങളെങ്കിലും ചുരുങ്ങിയത് ഉണ്ടാവാറുണ്ട്

Related Articles

Leave a Reply

Back to top button