Kerala
ബത്തേരിയിൽ കാറിലിടിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: മാനിക്കുനി ഐഡിയൽ സ്കൂളിന് മുൻപിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് സ്വകാര്യബസ് മറിഞ്ഞു.
കൽപ്പറ്റയിൽ നിന്ന് ബത്തേരിക്ക് വരികയായിരുന്നു ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്. രാവിലെ 10 മണിക്കാണ് അപകടം ഉണ്ടായത്
NEWS FROM 24×7 താമരശ്ശേരി വാർത്തകൾ








