Thottumukkam

തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തോട്ടുമുക്കം: സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവ കേരള കർമ്മ പദ്ധതി ആർദ്രം സെക്കൻഡ് ജില്ലാ നോഡൽ ഓഫീസർ ഡോ.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ഒഫ്താൾമോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓർത്തോപാടിക്സ് വിഭാഗങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.

പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, കെ.എം.സി.ടി മെഡിക്കൽ കോളേജ് പി.ആർ.ഒ അശ്വതി വി.സി, എസ്.എം.സി ചെയർമാൻ ബാബു കെ, എസ്.ആർ.ജി കൺവീനർ ഷാഹുൽഹമീദ് കെ.പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button