Thiruvambady

താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു

തിരുവമ്പാടി: 2021ൽ ആരംഭിച്ച് പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ രണ്ട് തവണ കരാറുകാരെ ഒഴിവാക്കിയ താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു. നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തിരിക്കുന്ന പ്രവർത്തി ടാറിംഗ് ആരംഭിക്കാനാവുന്ന നിലയിലായിരുന്നുവെങ്കിലും ജൽ ജീവൻ മിഷൻ പൈപ്പിടൽ പൂർത്തിയാകാത്തതിനാലാണ് നീണ്ടുപോയത്.

വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഒരുമിച്ച് ചേർത്തുള്ള പ്രവർത്തനത്തിൽ പൈപ്പിടൽ പ്രവൃത്തി ബഹുഭൂരിഭാഗവും ഇപ്പോൾ പൂർത്തിയാക്കാനായതായും പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായ റീസ്റ്റോറേഷൻ പ്രവൃത്തികൾക്കുള്ള തുക വാട്ടർ അതോറിറ്റി പി.ഡബ്ല്യു.ഡിക്ക് കൈമാറിയതായും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞതായും പ്രവർത്തി വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button