Mukkam

മുക്കം അൽ ഹിക്മ ഇസ്ലാമിക്‌ സ്കൂളിലെ സർഗസംഗമ പ്രതിഭകളെ ആദരിച്ചു

മുക്കം: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ നടന്ന സർഗ്ഗ സംഗമങ്ങളിൽ മികവ് തെളിയിച്ച മുക്കം അൽ ഹിക്മ ഇസ്ലാമിക്‌ സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. കോഴിക്കോട് സൗത്ത് ജില്ലാ മദ്രസ വിങ് കൺവീനർ ഐ.പി മൂസ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇംതിയാസ് തിരുവമ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ സർഗസംഗമത്തിലെ ജേതാക്കളെയും മത്സരാർത്ഥികളെയും മദ്രസ മാനേജ്മെന്റ് കമ്മിറ്റി മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നജീബ് സലഫി, ഷംസീർ സ്വലാഹി മുക്കം, നാസർ മുക്കം, അബ്ദുൽ മജീദ്, അർഷദ് ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button