Puthuppady

പുതുപ്പാടി ഗവ: എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു

പുതുപ്പാടി: പുതുപ്പാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു. 43 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. താമരശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ വി.പി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബികാ മംഗലത്ത് ചടങ്ങിൽ മുഖ്യാതിഥിയായി.

സ്‌കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഷാജികുമാര്‍, അജില എന്നിവരുടെ നേതൃത്വത്തില്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സുരേഷ് ബാബു, ജിതേന്ദ്രകുമാര്‍, സുനിത എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ചടങ്ങിൽ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്യാം കുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഒതയോത്ത് അഷ്‌റഫ്, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ബിനോയ്, സ്‌കൂളിലെ മറ്റ് അധ്യാപകർ രക്ഷിതാക്കൾ തൂകുങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button