Kodanchery

ശ്രേയസ് തുഷാരഗിരി യൂണിറ്റ് വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിൽ വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണ ബോധവൽക്കരണ സെമിനാർ വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജോയി പൂവൻപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ലിസ്സി റെജി വനിതാദിന സന്ദേശം നൽകി. ഫാ.ജോജോ കപ്പുച്ചിൻ ബോധവത്‌കരണ ക്ലാസ് നൽകി. സെക്രട്ടറി ലിസി ജോസ്, സി.ഒ മേരി ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button