Koodaranji

കൂടരഞ്ഞിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ വിതരണം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, ഭരണസമിതി അംഗങ്ങളായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, മോളി തോമസ്, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ജോസ് കുര്യാക്കോസ്, ബിജി പി.എസ്, ഓവർസിയർ മധുസൂധനൻ, ഭരണ സമിതി അംഗം ജോണി വാളിപ്ലക്കൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button