Mukkam
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച അത്യാധുനിക ഡിജിറ്റൽ എക്സ്റേ മെഷിൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.പി ചാന്ദ്നി, അബ്ദുൾ മജീദ്, വി കുഞ്ഞൻ, സത്യനാരായണൻ, റൂബിന കെ.കെ, കൗൺസിലർമരായ ഗഫൂർ കല്ലുരുട്ടി, വിശ്വൻ നികുജ്ഞം, വേണു കല്ലുരുട്ടി, ഏ.കെ ഉണ്ണികൃഷണൻ, കെ മോഹനൻ, സി.കെ വിജയൻ, ഡോ. സി.കെ ഷാജി, മെഡിക്കൽ ഓഫീസർ ആലിക്കുട്ടി, എച്ച്.ഐ സജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.







