Pullurampara

പക്ഷികൾക്ക് ദാഹജലമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ വിദ്യാർത്ഥികൾ

പുല്ലൂരാംപാറ: വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് വിദ്യാലയ പരിസരത്ത് ദാഹജലമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൾ വിദ്യാർത്ഥികൾ. സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്കൂൾ അങ്കണത്തിലെ മരത്തിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ തൂക്കി കിളികൾക്ക് ദാഹശമനത്തിന് ക്രമീകരണം നടത്തിയത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.നിതിൻ കരിന്തോളിൽ, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് സിജോ മാളോല, ജെ.ആർ.സി കോർഡിനേറ്റർ ഷെറിൻ ബേബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വീടുകളിലും ഇത്തരം സംവിധാനം ഒരുക്കുന്നതിനുള്ള പരിശീലനവും നൽകി.

Related Articles

Leave a Reply

Back to top button