Koodaranji

മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂൾ അമ്പതാം വാർഷികാഘോഷം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി മഞ്ഞക്കടവ് ഗവണ്മെന്റ് എൽ.പി സ്കൂൾ അമ്പതാം വാർഷികാഘോഷം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രശസ്ത റേഡിയോ ആർട്ടിസ്റ്റ് ആർ കനകാമ്പരൻ മുഖ്യാഥിതിയായി.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എസ് രവീന്ദൻ, വാർഡ് മെമ്പർ ജെറീന റോയി, എ.ഇ.ഓ പി ഓംകാരനാഥൻ, ബി.പി.സി അജയൻ, ജോണി വാളിപ്ലാക്കൽ, എം.പി.ടി.എ ചെയർപേഴ്സൺ സജിന തുടങ്ങിയവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എൻ.ടി മത്തായി, പൂർവ്വ വിദ്യാർത്ഥികളായ ഷാർലറ്റ് അലക്സ്, ജസ്റ്റിൻ തോട്ടത്തിൻമ്യാലിൽ, അസ്ന മോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Related Articles

Leave a Reply

Back to top button