Kodanchery

കോടഞ്ചേരി തെയ്യപ്പാറയിൽ ജാഗ്രത സമിതി രൂപീകരിച്ചു

കോടഞ്ചേരി: തെയ്യപ്പാറയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ തെയ്യപ്പാറ കേന്ദ്രീകരിച്ച് ജാഗ്രത സമിതി രൂപീകരിച്ചു. തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ വാർഡ് മെമ്പർ ഷാജു ടി.പിയുടെ അധ്യക്ഷതയിൽ നടന്ന രൂപീകരണ യോഗം കോടഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് കെ.സി ഉദ്ഘാടനം ചെയ്തു.

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ റഷീദ് തട്ടൂർ, സുധി എം, തങ്കച്ചൻ, അസീസ് കെ.കെ, പ്രവീൺ സ്കറിയ, സജിനി രാമൻകുട്ടി, രവി, റാഷിദ് പി.പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button