Mukkam
പാചക വാതക വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

മുക്കം: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തേക്കുംകുറ്റിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി.സി ബഷീർ അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡൻറ് പി.എം സുബൈർ ബാബു ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി, ഗസീബ് ചാലൂളി, നിസാം കാരശ്ശേരി, വി.പി കരീം, എം.ടി മുഹ്സിൻ, മുനീർ, തേക്കുംകുറ്റി, പി.പി.എസ് ഷിഹാബ്, കെ.എം സുബൈർ, അലവിക്കുട്ടി പറമ്പാടൻ, എം.കെ സൈതാലി, എ.പി മുഹമ്മദ്, എം.എം അഷ്റഫ്, സുധീർ മാളിയേക്കൽ, സി.ടി ഉമ്മർ, ബഷീർ കീലത്ത്, ആലി ചോലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.







