Kodiyathur

വിസ്ഡം കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു. ചെറുവാടി പാരമൗണ്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹലൻ റമദാൻ’ പരിപാടി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ആക്ടിംഗ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ റഫീക്ക് സലഫി മുഖ്യ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button