Kodiyathur

കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ പ്രവർത്തിപരിചയ പരിശീലന പരിപാടിക്ക് തുടക്കമായി

കൊടിയത്തൂർ: സമഗ്ര ശിക്ഷ കേരള മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ മൂന്നുദിവസത്തെ പ്രവർത്തിപരിചയ പരിശീലന പരിപാടിക്ക് തുടക്കമായി. ‘ക്രാഫ്റ്റ്സ് 2023’ എന്ന തൃദ്വിന പരിശീലന ക്യാമ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. മാവൂർ ബ്ലോക്ക് റിസോഴ്സ് കോഡിനേറ്റർ ജോസഫ് തോമസ് മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ. ഉമ്മർ പുതിയോട്ടിൽ, എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽസലാം, അധ്യാപകരായ വളപ്പിൽ അബ്ദുൽ റഷീദ്, ഫൈസൽ പാറക്കൽ, എം.കെ ഷക്കീല, സഫിയ, സ്മിത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button