Mukkam

ആതുര സേവന രംഗത്ത് രാഹുൽ ബ്രിഗേഡിൻ്റെ കൈത്താങ്ങ് 4 ആംബുലൻസുകൾ നാടിന് സമർപ്പിച്ചു.

മുക്കം:മലയോര മേഖലയിൽ സന്നദ്ധ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന രാഹുൽ ബിഗേഡിന് സ്വന്തമായി 4 ആംബുലൻസുകൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നാടിന് സമർപ്പിച്ചു.

രാഹുൽ ബ്രിഗ്രേഡ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ചേന്നമംഗല്ലൂർ സ്വദേശി കൊയ്യപ്പുറത്ത് കെ.പി.ഫൈസലാണ് പിതാവ് മുഹമ്മദ് ഹാജിയുടെ സ്മരണാർഥം രാഹുൽ ബിഗേഡിന് ആംബുലൻസുകൾ സ്പോൺസർ ചെയ്തത്.

യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയുടെ കീഴിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി കെ.പി ഫൈസൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.സൂഫിയാൻ,രാഹുൽ (ബ്രിഗേഡ് ട്രഷറർ മുഹമ്മദ് ദിഷാൽ,പി.സി ഹബീബ് തമ്പി, സഹീർ എരഞ്ഞാണ,ജുനൈദ് പാണ്ടികശാല എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button