വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

പുതുപ്പാടി : പുതുപ്പാടി വില്ലേജിലെ സർവേ നമ്പർ 1/1-ൽപ്പെട്ട നാനൂറിലധികം കുടുംബങ്ങൾക്ക് പട്ടയവിതരണം നടത്താത്ത ഇടതുസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നികുതി സ്വീകരിച്ച്പട്ടയവിതരണനടപടികൾക്ക് തുടക്കംകുറിച്ച് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഹിയറിങ് നീട്ടിക്കൊണ്ടുപോകുന്ന ഭരണകൂട, ഉദ്യോഗസ്ഥതല നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരപരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധമാർച്ചും ധർണയും കർഷക കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് മാജുഷ് മാത്യൂസ് ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷനായി.
അന്നമ്മ മാത്യു, ആയിഷക്കുട്ടി സുൽത്താൻ, ജോബി ഇലന്തൂർ, പി.സി. മാത്യു, ഷിജു ഐസക്, റിയാസ് കാക്കവയൽ, ദേവസ്യ ചൊള്ളാമഠം, അംബിക മംഗലത്ത്, കമറുദ്ദീൻ അടിവാരം, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. മാർച്ചിന് സഹീർ എരഞ്ഞോണ, വി.എസ്. നൗഷാദ്, സണ്ണി പുലിക്കുന്നേൽ, സജീവ് പൂവണ്ണിയിൽ, സലോമി സലീം, റിയാസ് കാക്കവയൽ, സന്തോഷ് മാളിയേക്കൽ, മേലേടത്ത് അബ്ദുറഹിമാൻ, ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.