Mukkam
മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

മുക്കം: ഹരിയാനയിൽ തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുക്കം നഗരസഭ സി.ഐ.ടി.യു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുക്കം ടൗണിൽ നടന്ന വിശദീകരണ പൊതുയോഗം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ വിവിധ നേതാക്കളായ പി ലിസിത, പി.ടി ബാബു, എം ഷിംജില, എം സുഭാഷ്, കെ ബാബു, ജലീൽ കാരശ്ശേരി എന്നിവർ സംസാരിച്ചു.







