Puthuppady

കാട്ടുതീക്കെതിരേ പ്രതിരോധ ബോധവത്കരണവുമായി മിനി മാരത്തൺ സംഘടിപ്പിച്ചു

പുതുപ്പാടി : വനം, വന്യജീവി വകുപ്പിന് കീഴിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിലെ കണലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസും ചുരം ഗ്രീൻബ്രിഗേഡ് സന്നദ്ധപ്രവർത്തക കൂട്ടായ്മയും ചേർന്ന് കാട്ടുതീക്കെതിരേ പ്രതിരോധ ബോധവത്കരണവുമായി മിനി മാരത്തൺ സംഘടിപ്പിച്ചു. മിനി മാരത്തൺ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി ഫ്ളാഗ് ഓഫ് ചെയ്തു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേംഷമീർ മുഖ്യാതിഥിയായി. തുഷാരഗിരിയിൽനിന്ന്‌ ആരംഭിച്ച് ചിപ്പിലിത്തോട് അവസാനിച്ച മിനി മാരത്തണിൽ മർകസ് ലോ കോളേജ്, ചമ്മരംപറ്റയിലെ പുതുപ്പാടി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം എൻഎസ്എസ് വൊളന്റിയർമാർ പങ്കെടുത്തു.

ആർആർടി റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ഷാജീവ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡന്റ്‌ മുഹമ്മദ് എരഞ്ഞോണ അധ്യക്ഷനായി. ബാബു പട്ടരാട്, ഇബ്രാഹിം, സുബിൻ, ഷാഹിദ് കുട്ടമ്പൂർ, ഷൗക്കത്ത് എലിക്കാട് എന്നിവർ സംസാരിച്ചു. കണലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി.വി. ഷൈരാജ്, വനപാലകർ, ചുരം ഗ്രീൻബ്രിഗേഡ് പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും മാരത്തൺ വിജയികൾക്ക് മെഡലുകളും കൈമാറി.

Related Articles

Leave a Reply

Back to top button