പുല്ലൂരാംപാറ ഹൈസ്കൂളിൽ സുവർണ്ണ ജൂബിലി സാംസ്കാരിക സമ്മേളനവും വാർഷികവും യാത്രയയപ്പും

പുല്ലൂരാംപാറ : സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി സാംസ്കാരിക സമ്മേളനവും വാർഷികവും യാത്രയയപ്പും പ്രൗഢഗംഭീരമായി ആഘോഷിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗ്ഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല, താമരശ്ശേരി ഡി.ഇ. ഒ സുബൈർ കെ.കെ. KAS, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഫിറോസ്ഖാൻ, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, പൂർവ്വ വിദ്യാർഥി സംഘടന രക്ഷാധികാരി ബെന്നി ലൂക്കോസ്, പ്രിൻസിപ്പാൾ സുനിൽ ജോസഫ് , യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡൻ്റ് വിൽസൺ താഴത്തുപറമ്പിൽ, എം.ടി.എ പ്രസിഡൻ്റ് ജിൻസി തോമസ്, സ്റ്റാഫ് പ്രതിനിധികളായ ജെയിംസ് കെ. വൈ, റെജി സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധികളായ കീർത്തന മനോജ്, ദാന നസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, അധ്യാപിക സോളി ജോർജ്ജ് എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൻ്റെ ഭാഗമായി സ്കൂൾ സുവർണ്ണ ജൂബിലി സ്മരണികയായ ‘സുവർണം’2026:ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ പ്രകാശനം ചെയ്തു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.






