ദേശീയ പാലിയേറ്റീവ് ദിനം; സന്ദേശറാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കൊടിയത്തൂർ : ജനുവരി 15 ദേശീയ പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് സന്ദേശറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ജന പ്രതിനിധികളും പാലിയേറ്റീവ് വളണ്ടിയർമാരും ചെറുവാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്ത റാലി ചെറുവാടിയിൽ നിന്നാരംഭിച്ച് ചുള്ളിക്കാപറമ്പിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.വി നിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മജീദ് കുവപ്പാറ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ അഹമ്മദ് കുട്ടി പൂളത്തൊടി, ആയിഷ ചേലപ്പുറം, കസ്ന ഹമീദ്, പഞ്ചായത്തംഗങ്ങളായ എസ്.എ നാസർ, ടി.പി ഷറഫുദ്ധീൻ, യൂസഫ്, എം.പി ജുമൈല, പി കുട്ടി ഹസ്സൻ, പ്രേമ, ഷീജ, പാലിയേറ്റീവ് ഭാരവാഹികളായ പി.എം നാസർ, എ എം നൗഷാദ്, ടി.ടി അബ്ദുറഹിമാൻ, ഫസൽ റഹ്മാൻ, കെ.എ. റഹ്മാൻ, ഇമ്പിച്ചമ്മദ് തുടങ്ങിയവർ സംസാരിച്ചു.







