Kodanchery
ചെമ്പുകടവ് ഗവ: യു.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ഗവ: യു.പി സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷൈജു ജോസഫിന്റെ അധ്യക്ഷതയിൽ പഠനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊടുവള്ളി ബി.ആർ.സി മുഹമ്മദ് റാഫി നിർവഹിച്ചു.
പഠനോത്സവത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലെ കുട്ടികളുടെ പ്രകടനങ്ങളും പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളും സമീപവാസികളും സ്കൂളിലെ എല്ലാ അധ്യാപകരും കുട്ടികളും പരിപാടിയിൽ ഭാഗഭാക്കുകളായി.







