Kodanchery

മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷാജി മുട്ടത്ത് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ, എം.പി.ടി.എ ചെയർപേഴ്സൺ ദിവ്യ, ഹെഡ്മാസ്റ്റർ ബെന്നി, സീനിയർ അസിസ്റ്റന്റ് സിന്ധു, അധ്യാപികയായ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

ഗണിതം, മലയാളം, പരിസരപഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചാർട്ടുകൾ, പതിപ്പുകൾ, പരീക്ഷണങ്ങൾ, പസ്സിലുകൾ, പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, കളിയുപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനം പരിപാടിയുടെ ഭാഗമായി നടന്നു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button