Thiruvambady

തിരുവമ്പാടിയിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണം നടത്തി

തിരുവമ്പാടി: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുസമ്മേളനം അഡ്വ:കെ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി വി.കെ വിനോദിന്റെ അധ്യക്ഷതയിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ, നാസർ കൊളായി, എം.എൽ.എ ലിന്റോ ജോസഫ്, ജോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button