Kozhikode
കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ

കോഴിക്കോട് : പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. വടകര തിരുവള്ളൂർ സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് ടൗൺ പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് നിയമപരമായ രേഖകളില്ലാതെ കവറുൾപ്പടെ മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പാളയത്തെ ഇമ്പീരിയൽ ലോജ്ഡിൽ വെച്ചാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. കഞ്ചാവ് കൈ വശം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ടൗൺ എസ് ഐസുലൈമാൻബിയുടെനേതൃത്വത്തിൽലോജ്ഡിൽപരിശോധനനടത്തിയത്.ദേഹപരിശോധനക്കിടെ പ്രതി പെട്ടന്ന് പ്രകോപിതനാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.







