Thiruvambady

ദേശീയ അവാർഡ് നിറവിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച എൻ.ക്യു.എ.എസ് – കെ.എ.എസ്.എച്ച് അവാർഡ് ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്തത്.

ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയുടെ കാലത്തും തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിച്ച ഡോക്ടമാർക്കും ആരോഗ്യ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്കും ആശാവർക്കർമാർക്കും ആർ.ആർ.ടി പ്രവർത്തകർക്കും, ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കും അഭിമാനം പകരുന്നതാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച പ്രസ്തുത അവാർഡ്.

Related Articles

Leave a Reply

Back to top button