Kodanchery

വേളംങ്കോട് സെൻറ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂൾ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: വേളങ്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഠനോത്സവ സദസ്സ് സംഘടിപ്പിച്ചു. പഠനം സ്കൂൾ അന്തരീക്ഷത്തിൽ നിന്നും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പഠനോത്സവ സദസ്സ് വലിയകൊല്ലി, തോട്ടുമുഴി, നെല്ലിപ്പൊയിൽ, കോടഞ്ചേരി, പെരുവില്ലി, മൈക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ അവതരിപ്പിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് പഠനോത്സവ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ടൗണിൽ നടന്ന പഠനോത്സവ സദസ്സ് പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button