Kodiyathur

കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. കലാവിഷ്കാരം, സ്ക്രീൻ ഷോ, കിഡ്സ് ഷോപ്പി, ഇംഗ്ലീഷ് ചാറ്റ്, അറേബ്യൻ ആർട്ട്, എഴുത്തോല, ഡോക്യുമെന്ററി, പഠനോൽപ്പന്ന പ്രദർശനം, ശേഖരണങ്ങൾ, ഗണിത ഒപ്പന തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവൂർ ബി.പി.സി ജോസഫ് തോമസ് മുഖ്യാതിഥിയായി. സൗത്ത് കൊടിയത്തൂർ എസ്.കെ.എ യു.പി സ്‌കൂൾ പ്രധാനധ്യാപിക ഖദീജ എ.കെ, ചുള്ളിക്കാപറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനധ്യാപിക നഫീസ കുഴിയങ്ങൽ, മാവൂർ ബി.ആർ.സി കോഡിനേറ്റർ സഫിയ കെ.പി, ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ, സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button