Mukkam
പൈതൃക വിദ്യാലയമാകാനൊരുങ്ങി താഴക്കോട് ജി.എൽ.പി.എസ്

മുക്കം: 115 വർഷം പഴക്കമുള്ള താഴക്കോട് ഗവ: എൽ.പി സ്കൂളിനെ പൈതൃക വിദ്യാലയമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.
മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച കൺവെൻഷൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ‘ഉയരേ’ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സഹകരണത്തോടെയാണ് സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നത്. 2023 ഏപ്രിൽ 29ന് പൂർവ വിദ്യാർഥി സംഗമം നടക്കും.







