PunnakkalThiruvambady

പുന്നക്കൽ സെന്റ് സെബാസ്‌റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി: പാഠപുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ശാസ്ത്ര സത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുന്നതിന് കുട്ടികളെ ഉത്സുകരാക്കുവാൻ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ സഹകരണത്തോടെ ഒരുക്കിയ ശാസ്ത്ര പാർക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ വേദിയൊരുക്കുന്നതാണ് പാർക്ക്. ‘ടെക്ക് മലപ്പുറം’ എന്ന ശാസ്ത്ര അധ്യാപക കൂട്ടായ്മയാണ് ശാസ്ത്ര പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ് ഉൾപ്പെടെയുള്ള രാഷ്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ എൻ.എം.എം.എസ് വിജയികളെ ആദരിക്കും.

Related Articles

Leave a Reply

Back to top button