Mukkam

മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കത്ത് നൈറ്റ് മാർച്ച് നടത്തി

മുക്കം: രാഹുൽ ഗാന്ധി എം.പിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിലും അയോഗ്യത കല്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയും മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം.ടി സൈത്ഫസൽ, സെക്രട്ടറി കെ.പി സുനീർ, നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് മജീദ് പുതുക്കുടി, സെക്രട്ടറിമാരായ എ.കെ സാദിഖ്, ഗഫുർ കല്ലുരുട്ടി, എ.എം അബു, ഐ.പി ഉമ്മർ, എൻ.ഐ അബ്ദുൽ ജബ്ബാർ, ഷൗക്കത്ത് കോൽക്കളത്തിൽ, ഷാജു റഹ്മാൻ, ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, റാഫി മുണ്ടുപാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button