Kerala

ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില.

മെയ് മാസം ഇത് പതിനേഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മൂപ്പത് ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്.

Related Articles

Leave a Reply

Back to top button