KodiyathurThiruvambady

സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കരി ദിനാചരണം നടത്തി

തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരി ദിനാചരണം വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ കരിദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ, ടി.ജെ കുര്യാച്ചൻ, മേഴ്സി പുളിക്കാട്ട്, കെ.എ അബ്ദുറഹ്മാൻ, കോയ പുതുവയൽ, ബോസ് ജേക്കബ്, രാമചന്ദ്രൻ കരിമ്പിൽ, മോയിൻ കാവുങ്ങൽ, റോബർട്ട് നെല്ലിക്കാത്തെരുവ്, ഹനീഫ ആച്ചപറമ്പൻ തുടങ്ങിയവർ സംസാരിച്ചു.

കൊടിയത്തൂരിൽ നടന്ന കരിദിനാചരണം ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് ചെയർമാൻ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, എൻ.കെ അഷ്റഫ്, അഷ്റഫ് കൊളക്കാടൻ, മജീദ് മൂലത്ത്, ബഷീർ പുതിയോട്ടിൽ, വി ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ, കരീം പഴങ്കൽ, ബാബു പോലുകുന്നത്ത്, അഡ്വ. കെ.പി സുഫിയാൻ, ടി.ടി അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button