Thiruvambady
തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു

തിരുവമ്പാടി: തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു. പാരീഷ് ഹാളിൽ ആരംഭിച്ച ശുശ്രൂഷയിൽ കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു.
കുരുത്തോലകൾ വീശി പ്രദക്ഷിണമായി വിശ്വാസികൾ ദേവാലയത്തിലേക്ക് എത്തിച്ചേരുകയും തുടർന്ന് ദിവ്യബലിയും അനുബന്ധ ശുശ്രൂഷകളും നടന്നു. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ, അസി.വികാരിമാരായ ഫാ.ജിതിൻ പന്തലാടിക്കൽ, ഫാ.ജോമൽ കോനൂർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.







