Thiruvambady
തിരുവമ്പാടിയിൽ വനിതാ സംരംഭകർക്കായി ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചു

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംരംഭകർക്ക് ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചു. തമ്പലമണ്ണയിൽ ആരംഭിച്ച യൂണിറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്തംഗം അപ്പു കോട്ടയിൽ, സെക്രട്ടറി ബിബിൻ ജോസഫ്, വി.ഇ.ഒ സഹീർ, ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.






