Thiruvambady
നീന്തൽ പരിശീലനത്തിന്റെ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു

തിരുവമ്പാടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവമ്പാടി സൗപർണ്ണിക ക്ലബും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
ഇരവഴിഞ്ഞി പുഴയിലാണ് പരിശീലനം നടക്കുന്നത്. യുവജനക്ഷേമ ബോർഡ് മെമ്പർ ദിപു പ്രേംനാഥ്, സൗപർണിക ക്ലബ് അംഗങ്ങളായ സാലസ് മാത്യു, ബെന്നി കരിക്കാട്ടിൽ, സജി ലൂക്കോസ്, റോയ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.






