Kodiyathur
സ്ത്രീ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊടിയത്തൂർ മേഖലാ കമ്മിറ്റി പന്തീരംകാവ് ബ്ലൂം ഹെൽത്ത് കെയർ ക്ലിനികുമായി സഹകരിച്ച് സൗജന്യ സ്ത്രീ രോഗ ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷ ഓഫീസിൽ നടന്ന മെഡിക്കൽ ക്യാമ്പ് സുരക്ഷാ പാലിയേറ്റീവ് ജില്ലാ ട്രഷറർ സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ സലാം മാസ്റ്റർ കണ്ണഞ്ചേരി അധ്യക്ഷനായി.
ഡോക്ടർ പ്രീജ സി, സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, മേഖല ചെയർമാൻ ഷബീർ ചെറുവാടി, കൺവീനർ എൻ രവീന്ദ്രകുമാർ, വനിത ഫോറം ചെയർമാൻ ഉമൈബാൻ ബീഗം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഇ ലാലു പ്രസാദ് സ്വാഗതവും സാബിറ തറമ്മൽ നന്ദിയും പറഞ്ഞു.






