Kodanchery
കോടഞ്ചേരിയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ണോത്ത്, തെയ്യപ്പാറ, നെല്ലിപ്പൊയിൽ, താമരശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇനി മുതൽ ക്യാമറയുടെ നിരീക്ഷണപരിധിയിലാവും. പഞ്ചായത്ത് ഒന്നരലക്ഷംരൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്.
കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിങ് സംവിധാനം മുഖേന 24 മണിക്കൂറും പോലീസിന് അങ്ങാടിയിലെ ഗതാഗതം നിരീക്ഷിക്കാനാവും. ചൊവ്വാഴ്ച യാത്രക്കാരിയെ തട്ടി നിർത്താതെപോയ വാഹനം ക്യാമറയിലെ ദൃശ്യം പരിശോധിച്ച് പോലീസ് പിടികൂടിയിരുന്നു.






