Thiruvambady

എസ്.എൻ.ഡി.പി തിരുവമ്പാടി യൂണിയൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയനിലെ ശാഖാ യോഗ പ്രവർത്തകർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പൊന്നാങ്കയം എൽ.പി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ദേവസ്വം സെക്രട്ടറി അരക്കണ്ടി സന്തോഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.ടി മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി പി.എ ശ്രീധരൻ, വൈസ് പ്രസിഡൻറ് എം.കെ അപ്പുക്കുട്ടൻ, യോഗം ഡയറക്ടർമാരായ എം.വി പ്രസാദ്, പ്രകാശൻ, മുൻ യോഗം കൗൺസിലർമാരായ ബാബു പൈക്കാട്ടിൽ, മുരളി മാസ്റ്റർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലീല, സെക്രട്ടറി സലില ഗോപിനാഥ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് റെനീഷ് വി റാം, യൂണിയൻ സെക്രട്ടറി പി.സി മെവിൻ, യൂണിയൻ കൗൺസിലർമാരായ രവി സുരേഷ്, വിജയൻ, വത്സൻ, ഭരത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button